കോട്ടത്തറ വെണ്ണിയോട് മെച്ചനയില്‍ രാവിലെ 7.30 തോടെയാണ് സംഭവം. സമീപ പ്രദേശമായ കുപ്പാടിത്തറയില്‍ നിന്നുമാണ് പോത്ത് വിറളി പൂണ്ടെത്തിയത്. മെച്ചനയിലെ മനേച്ചേരി മേരികുട്ടി(68)ക്കാണ് പരിക്കേറ്റത്.വീട്ടില്‍ ടീവി കണ്ടിരിക്കുകയായിരുന്നു മേരിക്കുട്ടി.പെട്ടന്ന് ചാരിയിട്ടിരുന്ന മുന്‍ വാതില്‍ തള്ളിത്തുറന്ന് പോത്ത് അകത്തെത്തുകയായിരുന്നു. മേരി കുട്ടിയെ പോത്ത് ദാരുണമായി കുത്തി പരിക്കേല്‍പ്പിച്ചു. സംഭവ സമയത്ത് മേരിയുടെ മരുമകളും അവരുടെ മൂന്നര വയസുള്ള മകനും 13 വയസുള്ള മകളും ഉണ്ടായിരുന്നു. കുട്ടികള്‍ ഭയന്ന് കട്ടിലിനടിയില്‍ അഭയം പ്രാപിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.മേരിക്കുട്ടിക്ക് കയ്യിലെ എല്ലിന് മൂന്ന് പൊട്ടലുണ്ടെന്നും ഉടന്‍ തന്നെ സര്‍ജറി വേണമെന്നും അശുപത്രി അധികൃതര്‍ അറിയിച്ചതായി മകന് സുനില്‍ പറഞ്ഞു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്