അഞ്ചാംപീടിക:ലഹരിക്കെതിരെ ജന ജാഗ്രത എന്ന ശീർഷകത്തിൽ അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് ജാഗ്രത സംഗമം സംഘടിപ്പിച്ചു.വെള്ളമുണ്ട പ്രിൻസിപ്പൽ എസ്.ഐ കെ.എ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ‘ജീവിതമാണ് ലഹരി’ എന്ന വിഷയത്തിൽ സിവിൽ എക്സൈസ് ഓഫീസർ വിജേഷ് കുമാറും, ‘ലഹരിക്കാലത്തെ രക്ഷാകർതൃത്വം’ സൈക്കോളജിസ്റ്റ് സഫ് വാൻ അസ്ഹരിയും അവതരിപ്പിച്ചു.പ്രസിഡണ്ട് വി മമ്മൂട്ടി ഹാജിഅദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ മജീദ് ദാരിമി, എസ് ശറഫുദ്ദീൻ, കെ റഫീഖ്, എസ് അബ്ദുല്ല, വി ഇബ്രാഹിം ഫൈസി, അഹ്മദ് സഖാഫി,വി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം
ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള