സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ സിലബസുകള്‍ 50 ശതമാനം വെട്ടിച്ചുരുക്കിയേക്കും.

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ സിലബസുകള്‍ 50 ശതമാനം വെട്ടിച്ചുരുക്കിയേക്കും. നേരത്തെ 30 ശതമാനം സിലബസ് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിദ്യാഭ്യാസ വര്‍ഷം പകുതി സിലബസ് നിലനിര്‍ത്തിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷാ നടത്തിപ്പ് 45-60 ദിവസങ്ങള്‍ നീട്ടിവെക്കാനും നീക്കമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.

നേരത്തെ, സി.ബി.എസ്.ഇ സി.ഐ.എസ്.സി.ഇ 10, 12 ക്ലാസുകളിലെ സിലബസ് 30 ശതമാനം വെട്ടിക്കുറക്കാന്‍ ജൂലൈയില്‍ തീരുമാനിച്ചിരുന്നു. ഒഴിവാക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷക്ക് ചോദ്യങ്ങള്‍ ഉണ്ടാവില്ലെന്നും എന്നാല്‍, എന്‍.സി.ഇ.ആര്‍.ടിയുടെ അക്കാദമിക കലണ്ടര്‍പ്രകാരമുള്ള എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. വെട്ടിക്കുറച്ച സിലബസില്‍ നിന്നുള്ള മാതൃകാ ചോദ്യപ്പേപ്പറും പ്രസിദ്ധീകരിച്ചിരുന്നു.

സി.ബി.എസ്.ഇക്ക് പിന്നാലെ നിരവധി സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളും സിലബസ് 30 ശതമാനത്തോളം വെട്ടിക്കുറക്കാന്‍ തയാറായിരുന്നു.

ക്ലാസുകള്‍ പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ 2021 ബോര്‍ഡ് പരീക്ഷക്ക് സിലബസ് വെട്ടിക്കുറക്കുമെന്ന് സി.ബി.എസ്.ഇയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ശതമാനമോ 50 ശതമാനമോ വെട്ടിക്കുറക്കുകയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസുകളുടെ നിലവാരവും പ്രയോജനവും നഗര, അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്കൂളുകളിലെ ക്ലാസുകള്‍ പുനരാരംഭിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ. സിലബസുകള്‍ പൂര്‍ത്തിയാക്കാനായി പരീക്ഷ ഏപ്രിലിലേക്ക് നീട്ടേണ്ടിവരുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. പരീക്ഷ നീട്ടണമെന്നും സിലബസ് കുറക്കണമെന്നും സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ കോവിഡ് സാഹചര്യം പരിശോധിച്ച്‌ 2020-21 അധ്യയന വര്‍ഷത്തില്‍ സി.ഐ.എസ്.സി.ഇ സിലബസ് കുറക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് സി.ഐ.എസ്.സി.ഇ ചീഫ് എക്സിക്യൂട്ടീവ് ജെറി അരാത്തൂണ്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, സിലബസ് കുറക്കല്‍ എത്രത്തോളമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അണ്‍ലോക്ക് 5ന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. കണ്ടയിന്‍മെന്‍റ് സോണുകള്‍ക്ക് പുറത്തെ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പ്രവര്‍ത്തിക്കാനാണ് അനുമതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

അതേസമയം, കോവിഡ് നിയന്തണവിധേയമാകാത്ത സാഹചര്യത്തില്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ ഭൂരിഭാഗം രക്ഷിതാക്കളും വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. സ്കൂളുകള്‍ തുറന്നാലും ഹാജര്‍നില കുറയാനാണ് സാധ്യത.

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍

ലൈസന്‍സി നിയമനം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡ് കാപ്പിക്കളത്ത് 22620101 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാരായ 21-62 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഇനി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങില്ല, പുതിയ അപ്ഡേഷനുമായി കമ്പനി

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഫിഷിംഗ് ലിങ്കുകള്‍ , വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.

ഒന്നും കഴിക്കാൻ തോന്നുന്നില്ലേ… ദഹനത്തിനാകണമെന്നില്ല പ്രശ്‌നം കേട്ടോ; ചിലപ്പോൾ വൃക്ക പണി മുടക്കിയതാകാം

2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.