ബത്തേരി : മഹാരാഷ്ട്ര, രാജസ്ഥാൻ,ജാർഖണ്ട് തുടങ്ങിയ സംസ്ഥാന ങ്ങളിലെ ആദിവാസികളുടെയും ദളിതരുടെയും മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിച്ച ഫാ.സ്റ്റാൻ സ്വാമിയുടെ സമരങ്ങളെ അമർച്ച ചെയ്യുന്നതിനുവേണ്ടി വ്യാജ മാവോയിസ്റ്റ്
ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെസിവൈഎം വാകേരി യൂണിറ്റ് ബത്തേരി ഗാന്ധി പ്രതിമക്ക് മുമ്പിൽ ധർണ്ണ നടത്തി. ധർണ്ണ മുൻ രൂപതാ പ്രസിഡൻ്റ് എബിൻ മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഷെറിൻ സേവ്യർ മേസ്തിരിപറമ്പിൽ അധ്യക്ഷത വഹിച്ചു.ജോജോ മറ്റത്തിൽ, അജിത്ത് ഇടമറ്റം,അഖിൽ ബാബു കുന്നുംപുറത്ത്,നെവിൻഅക്കരപറമ്പിൽ, അജിത്ത് മേസ്തിരി പറമ്പിൽ എന്നിവർ സംസാരിച്ചു.

ഈ ഓറഞ്ച് പൂച്ച അപകടകാരിയെന്ന് കേരള പോലീസ്
സോഷ്യല്‍ മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍ ചര്‍ച്ച. പലതരം ചെപ്പടി വിദ്യകള്‍ കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക