മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി.സംഭവത്തിൽ ആലപ്പുഴ സ്വദേശി സിദ്ധാർഥ് ശിവകുമാർ (27) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 900 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് എം.സുനിൽ കുമാർ എം.എ.സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി. ഒ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ
തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു