കൽപ്പറ്റ: 2016 മുതൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകി നീതി ഉറപ്പാക്കണമെന്ന് കെപിസിസി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ ആവശ്യപ്പെട്ടു.കളക്ട്രെറ്റിന് സമീപം അദ്ധ്യാപകർ നടത്തുന്ന ജില്ലാതല അനിശ്ചിതകാല ഉപവാസ സമരത്തിന്റെ രണ്ടാം ദിനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ധ്യാപകരെ പട്ടിണിക്കിട്ടു കൊണ്ട് ഹൈടെക് ആഘോഷിക്കുന്ന സർക്കാരിൻ്റെ പൊള്ളത്തരം പൊതു സമൂഹം തിരിച്ചറിയണമെന്നും .അധ്യാപകർക്ക് സമാശ്വാസ ബത്ത പോലും നൽകാത്തത് മനുഷ്യത്വരഹിതമാണെന്നും ഇതിനെതിരെ ജനമനസ്സാക്ഷി ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ ഷിബുഅധ്യക്ഷത വഹിച്ചു. റ്റിജോ തോമസ് സംസാരിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: