‘യേശുവിനെ കാണാൻ’ പാസ്റ്ററുടെ വാക്ക് കേട്ട് കാട്ടിൽ പോയി പട്ടിണി കിടന്നു; നാല് പേർ മരിച്ചു; 11 പേർ ആശുപത്രിയിൽ

നെയ്റോബി: ‘യേശുവിനെ കാണാൻ’ കാട്ടിൽ പോയി പട്ടിണി കിടന്നാൽ മതിയെന്ന സുവിശേഷകന്റെ വാക്ക് കേട്ട് പോയ സംഘത്തിലെ നാല് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെനിയയിലെ കിലിഫി കൗണ്ടിയിലാണ് സംഭവം. വിവാദമായ അനാചാരത്തിന്റെ ഭാ​ഗമായി ജീവൻ നഷ്ടമായ നാല് പേരെ വനത്തിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് മരിച്ചത്.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ നാല് വിശ്വാസികൾക്കാണ് ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ ആരാധന നിർവഹിച്ചതിനു പിന്നാലെ ജീവൻ നഷ്ടമായത്. ‘യേശുവിനെ കാണാൻ കാത്തിരിക്കുമ്പോൾ’ ഉപവസിക്കണമെന്ന് പാസ്റ്റർ പറഞ്ഞതിനെത്തുടർന്ന് ദിവസങ്ങളോളമായി ഇവർ വനത്തിൽ താമസിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു.

വനത്തിനുള്ളിൽ പ്രാർഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. വ്രതാനുഷ്ഠാനത്തിൽ പങ്കെടുത്ത 15 പേരെ കണ്ടെത്തിയെങ്കിലും 11 പേർക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് മേധാവി പോൾ മകെൻസി ന്തേംഗേ എന്നറിയപ്പെടുന്ന മകെൻസി നെൻഗെയാണ് സംഘത്തെ ബ്രെയിൻ വാഷ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മഹാദുരന്തം ഒഴിവാക്കാൻ സുവിശേഷകൻ തങ്ങളോട് ഉപവസിക്കാൻ പറഞ്ഞതായി അനുയായികൾ പറഞ്ഞു. കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനും വേണ്ടി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാൾ തന്റെ അനുയായികളെ ഉപദേശിച്ചത്.

വനത്തിനുള്ളിൽ സമുദായ പുരോഹിതരുൾപ്പെടെയുള്ളവരെ അടക്കം ചെയ്തിരിക്കുന്ന ഒരു കൂട്ട ശവക്കുഴിയുണ്ടെന്നും അധികൃതർ പറയുന്നു. ‘ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പാസ്റ്ററായ പോൾ മകെൻസിയുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ശേഷം യേശുവിനെ കാണാനായി അജ്ഞരായ പൗരന്മാർ പട്ടിണി കിടന്ന് മരിക്കുകയാണ്. അവിടെ കണ്ട കൂട്ടക്കുഴിമാടത്തിന്റെ കാര്യത്തിൽ കൂടുതൽ കാര്യങ്ങളൊന്നും ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. കാരണം വനത്തിനുള്ളിൽ താമസിക്കുന്നവർ ഇയാളുടെ അനുയായികളാണെന്ന് സംശയിക്കുന്നു’- പൊലീസ് പറയുന്നു.

നേരത്തെ, തന്റെ അനുയായികളായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ മരണത്തിൽ കുറ്റാരോപിതനായ പാസ്റ്റർ ഇപ്പോൾ പൊലീസ് ജാമ്യത്തിലാണ്. മരണം ആ കുട്ടികളെ ഹീറോ ആക്കുമെന്നായിരുന്നു പാസ്റ്റർ മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് രണ്ട് കുഞ്ഞുങ്ങളെയും അവിടുത്തെ കുഴിമാടത്തിൽ അടക്കം ചെയ്തുവെന്ന് ടുക്കോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഓണക്കൂട്ട് 2025: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം നാളെ

ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഓണക്കൂട്ട്

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍

ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു

പിണങ്ങോട്: കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക, ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച

എം.എല്‍.എ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ വാറുമ്മല്‍കടവ് പുഴയോരം റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കരണി സഹകരണ പരിശീലന കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍/പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യതയുള്ള 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍

വനിത കരാട്ടെ ട്രെയിനർ

വൈത്തിരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കാന്‍ അംഗീകൃത വനിതാ ട്രെയിനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ട്രെയിനര്‍മാര്‍ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.