ടി-ഫാം വയനാട് കാര്‍ഷികോത്പാദക കമ്പനി പ്രവര്‍ത്തനമാരംഭിച്ചു.

മാനന്തവാടി : വയനാട് ആസ്ഥാനമായി പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വന്നു.കേരളത്തിലെ കര്‍ഷക താല്‍പര്യ സംഘങ്ങള്‍ കൂടുതല്‍ ഓഹരി എടുത്തിട്ടുള്ള ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് മാനന്തവാടിയില്‍ നിര്‍വ്വഹിച്ചു. വള്ളിയൂര്‍ക്കാവില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയോടനുബന്ധിച്ചാണ് ഉദ്ഘാടനം നടന്നത്.
പാഴായിപ്പോകുന്ന ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വന്നത്. സംസ്ഥാന കൃഷിവകുപ്പ് – ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021-22 സാമ്പത്തികവര്‍ഷം അനുവദിച്ച വാക്വം ഫ്രൈ യന്ത്രത്തിന്റെ ഉദ്ഘാടനവും, നെല്ലിക്കയും കാന്താരിയും ചേര്‍ത്ത് പുറത്തിറക്കിയ അംല 12 എന്ന പുതിയ ഉത്പന്നത്തിന്റെയും റോബസ്റ്റ, അറബിക്ക കാപ്പികള്‍ ബ്ലെന്‍ഡ് ചെയ്ത് പുറത്തിറക്കിയ കോഫി 12 ബ്ലെന്‍ഡഡ് ഫില്‍ട്ടര്‍ കോഫിയുടെയും റോബസ്റ്റ ഫൈന്‍ കോഫിയുടെയും ലോഞ്ചിംഗും ഇതോടനുബന്ധിച്ച് നടത്തി. തേറ്റമല ആസ്ഥാനമായി 2020 മുതല്‍ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് എഫ്.പി.ഒ.യായി രൂപീകൃതമായത്. വിവിധ ജില്ലകളിലെ 11 കര്‍ഷക താത്പര്യ സംഘങ്ങളും അമ്പതോളം കര്‍ഷകരുമാണ് ടി-ഫാം വയനാട് എഫ്.പി.ഒ.യില്‍ ഓഹരി ഉടമകളായിട്ടുള്ളത്. ചക്ക, വാഴക്ക, കാപ്പി എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. കല്‍പ്പറ്റ എന്‍.എം.ഡി.സി.യില്‍ ഈ ഉത്പന്നങ്ങളുടെ വിപണനത്തിനായി ഒരു ഔട്ട്ലെറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഒണ്ടയങ്ങാടി വിന്‍സെന്റ് ഗിരിയിലെ പുതിയ കെട്ടിടത്തിലാണ് ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റും പ്രീമിയം വില്‍പ്പന കൗണ്ടറും പ്രവര്‍ത്തിക്കുന്നത്. എണ്ണയുടെ അളവ് പരമാവധി കുറച്ച് രുചികരമായ വാക്വം ഫ്രൈ ചിപ്സ് പുറത്തിറക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ കയറ്റുമതി ലക്ഷ്യമിട്ട് ജാക്ക് 12 എന്ന പേരില്‍ ചക്കയും , ബനാന 12 എന്ന പേരില്‍ വാഴക്കയും കോഫി 12 എന്ന പേരില്‍ കാപ്പിയും പുറത്തിറക്കും.
ഉദ്ഘാടനചടങ്ങില്‍ മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സഫീന കെ.എസ്., ആത്മ വയനാട് പ്രോജക്ട് ഡയറക്ടര്‍ ലിസി ആന്റണി, മാനന്തവാടി അസി. അഗ്രിക്കള്‍ച്ചര്‍ ഡയറക്ടര്‍ ഡോ. അനില്‍, സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു,
ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍പേഴ്‌സണ്‍ സില്‍വി തോമസ്, ഡയറക്ടര്‍മാരായ പി. തോമസ്, ഷാജി ഇളയിടം, കെ.എം. ജോയി, കമ്പനി സി.ഇ.ഒ. ജോണ്‍ കെ.എം., എഫ്.പി.ഒ. കണ്‍സോര്‍ഷ്യം സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടില്‍, സംസ്ഥാന സെക്രട്ടറി സി.വി.ഷിബു തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്

കണ്ണൂർ കല്യാട്ടെ 30 പവൻ മോഷണം പോയ വീട്ടിലെ മരുമകൾ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് അറസ്റ്റിൽ

കണ്ണൂര്‍: കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പൊതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണം; ചാണ്ടി ഉമ്മൻ

കാരശ്ശേരി: പെതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിനു നൽകുന്ന ഡയാലിസ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഒത്തൊരോണം,ഒരുമിച്ചൊരോണം

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ഓണാഘോഷം “ഒത്തൊരോണം,ഒരുമിച്ചൊരോണം” യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഓണസന്ദേശം നൽകി.വിവിധ

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു

ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *