വയനാട് ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നം.371/21) തസ്തികയുടെ പി.എസ്.സി പ്രായോഗിക പരീക്ഷ മേയ് 18 മുതല്‍ 25 വരെ രാവിലെ 6 മുതല്‍ കോഴിക്കോട്, മാലൂര്‍ക്കുന്ന്, ഡിഎച്ച്ക്യൂ ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, എസ്.എം.എസ് മൊബൈലിലും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത മെമ്മോയും, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം കോഴിക്കോട്, മാലൂര്‍ക്കുന്ന്, ഡിഎച്ച്ക്യൂ ക്യാമ്പ് ഗ്രൗണ്ടില്‍ ഹാജരാകണം. ഫോണ്‍: 0471 2546331.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.