ബത്തേരി :സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള 200ൽ പരം അദ്ധ്യാപകരെ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന നവ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ദിവസത്തെ അദ്ധ്യാപക പരിശീലനം ആരംഭിച്ചു.സുൽത്താൻ ബത്തേരി നഗരസഭ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലനത്തിൽ ഗൂഗിൾ , സൂം മീറ്റിംഗ് അപ്പ്ലിക്കേഷനുകൾ ,ഓൺലൈൻ മൂല്യനിർണയ ഉപാദികളായ ഗൂഗിൾ ഫോം ,കാഹൂത് , ക്വിസസ് ഡോട്ട് കോം , ഓൺലൈൻ പഠന സഹായികളായ ഗൂഗിൾ ക്ലാസ്സ്‌റൂം ,ഗൂഗിൾ ജാം ബോർഡ് , വൈറ്റ് ബോർഡ് തുടങ്ങിയ എന്നീ നവ ഓൺലൈൻ മാധ്യമങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത് . പരിശീലന ക്ലാസ്സുകളുടെ ഉത്ഘാടനം നഗരസഭാ ചെയർമാൻ ടി എൽ സാബു നിർവഹിച്ചു . ഡെപ്യൂട്ടി ചെയർപേഴ്സൻ ജിഷ ഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സ ജോസ് സ്വഗതവും, മുനിസിപ്പൽ എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ പി എ അബ്ദുൾനാസർ നന്ദിയും പറഞ്ഞു.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. കെ. സഹദേവൻ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ സനൽകുമാർ, ബത്തേരി ബി. ആർ .സി യിലെ ബി. പി. സി. രാജൻ ടി , അലി അസ്ഹർ സെക്രട്ടറി നഗരസഭ, സതീഷ് കുമാർ വി. അക്കാദമിക് കോർഡിനേറ്റർ, ഡയറ്റ് ബത്തേരി എന്നിവർ സംസാരിച്ചു . എല്ലാദിവസവും രാത്രി എട്ടുമണി മുതൽ പത്തുമണി വരെ യാണ് ഓൺലൈൻ അദ്ധ്യാപക പരിശീലനം .

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്