കൽപ്പറ്റ :ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരസജ്ജമാക്കിയ സാരേ ജഹാം സെ അച്ഛാ എന്ന ദേശാഭിമാന കാവ്യം എഴുതിയ അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായി ചിത്രീകരിച്ചു കൊണ്ട് ചരിത്ര പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്ത ഫാസിസ്റ്റ് നടപടി ചരിത്രത്തോടുള്ള ക്രൂരതയാണെന്ന് എം എസ് എം മർകസുദ്ദഅ് വ ജില്ലാ സമിതി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനം സുലൈമാൻ പാറയിൽ നിർവഹിച്ചു.
ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാനിദ് കുട്ടമംഗലം അധ്യക്ഷനായിരുന്നു. ജസീൽ ടിപി, നസീൽ ഹൈദർ കെ , ജൗഹർ , അമീൻ താഴെമുട്ടിൽ, ബിലാൽ പാലൂർ എന്നിവർ പ്രസംഗിച്ചു.

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച