അമ്പലവയൽ: കഴിഞ്ഞ 35 ദിവസത്തിലധികമായി സമരം ചെയ്യുന്ന രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് പു.ക.സ അമ്പലവയൽ യൂണിറ്റ് ജൂൺ 1 ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് അമ്പലവയൽ ടൗണിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുകസ സംസ്ഥാന കൗൺസിൽ അംഗം എൻ കെ ജോർജ്ജ് മാസ്റ്റർ പൊതുയോഗം ഉദ്‌ഘാടനം ചെയ്യും.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,