ബത്തേരി: മെയ് 29,30,31 തീയ്യതികളിൽ സുൽത്താൻ ബത്തേരിയിൽ വച്ച് നടന്ന കേരള എഡ്യുക്കേഷൻ കൗൺസിൽ
സംസ്ഥാനതല അധ്യാപക ക്യാമ്പ് സമാപിച്ചു. 29 ന് കാലത്ത് ചലച്ചിത്ര സംവിധായിക ലീല സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ക്യാമ്പിൽ പങ്കെടുത്ത അധ്യാപികമാർക്ക് വിദ്യാഭ്യാസ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. നവീകരിച്ച സിലബസ് അവലോകനവും മറ്റ് പരിശീലന പരിപാടികളും നടന്നു.വയനാട് ഡയറ്റ് സീനിയർ ലക്ചറർ വി. സതീഷ് കുമാർ ‘പ്രീ സ്കൂൾ കുട്ടികളുടെ മന:ശാസ്ത്രം’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ അധ്യാപികമാർക്കും കേരള എഡ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറക്കൽ
സർട്ടിഫിക്കറ്റ് വിതരണം നടത്തി.
കൗൺസിൽ ചെയർമാൻ പ്രതാപ് മൊണാലിസ, കെ.ആർ.രതീഷ് കുമാർ, മീഡിയ ഹെഡ് കെ.ബി.മദൻലാൽ എന്നിവർ സംസാരിച്ചു. അഡ്മിമിനിസ്ട്രേറ്റീവ് ഓഫീസർ എം. ആർ.രജിത നന്ദി പറഞ്ഞു.

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി
ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍