അമ്പലവയൽ: കഴിഞ്ഞ 35 ദിവസത്തിലധികമായി സമരം ചെയ്യുന്ന രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് പു.ക.സ അമ്പലവയൽ യൂണിറ്റ് ജൂൺ 1 ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് അമ്പലവയൽ ടൗണിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുകസ സംസ്ഥാന കൗൺസിൽ അംഗം എൻ കെ ജോർജ്ജ് മാസ്റ്റർ പൊതുയോഗം ഉദ്‌ഘാടനം ചെയ്യും.

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി
ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍