വയനാട് ജില്ല നെറ്റ്ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ച് ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായവരെ മൊമൻന്റോ നൽകി ആദരിച്ചു ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്മുദ്ധീൻ എ സ് ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് നിസാർ കമ്പ അധ്യക്ഷത വഹിച്ചു സംസ്ഥാന ട്രഷർ സാബിറ മുഖ്യാധിതിയായി, സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ, ജില്ലാ സെക്രട്ടറി ശോഭ കെ ,സ്പോർട്സ് കൗൺസിൽ ജില്ല എക്സിക്യൂട്ടീവ് മെമ്പർ ചാക്കോ, ബേസിൽ ആൻഡ് റോസ്,ദീപക് കെ , ജോയി , ഷമീം ടി , സൈക്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇളംകുളം എന്നിവർ സംസാരിച്ചു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ്. മെമ്പർ സാജിദ് എൻ സി സ്വാഗതവും , ദീപ്തി എസ് നന്ദിയും പറഞ്ഞു.

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി