കൽപ്പറ്റ: ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കുഞ്ഞോം ഉദിരചിറ പുത്തൻ വീട്ടിൽ ഷിജിൻകുമാർ എന്ന ഉണ്ണി (28)യെയാണ് കൽപ്പറ്റ സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി എസ് കെ അനിൽകുമാർ (സ്പെഷ്യൽ ജഡ്ജ് ) പരമാവധി ശിക്ഷയായ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഐ.പി സി 342 ഐ .പി .സി 376 (1) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2018 ൽ തൊണ്ടർനാട് പോലീസ് 82/2018 ക്രൈം നമ്പറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
ആദിവാസി വിഭാഗത്തിലെ ദുർബല വിഭാഗമായ പെൺകുട്ടി പ്രതിയുടെ വീടിനു മുന്നിൽ വയലിൽ ചപ്പ് പറിച്ചു കൊണ്ടിരിക്കെ പ്രതി ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മെഡിക്കൽ പരിശോധനകളിലും ഫോറൻസിക് പരിശോധനകളിലും ബലാത്സംഗം നടന്നതായി പൂർണ്ണമായും തെളിയുകയായിരുന്നു. പ്രതി ഷിജിൻകുമാറിനെ മാനന്തവാടി സബ്ബ് ജയിലിലേക്ക് മാറ്റി. ഇവിടെ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബബിത . ജി ഹാജരായി. അഞ്ചു വർഷത്തിനു ശേഷമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ