വൈത്തിരി പ്രാഥമിക സഹകരണകാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് സെക്രട്ടറി വി. പി. മിനി, ടൈപ്പിസ്റ്റ് എൻ. വി. മോളി എന്നിവർക്ക് യാത്രയയപ്പ് നൽകി. ഇതോടനുബന്ധിച്ചു നടന്ന യാത്രയയപ്പ് യോഗം കേരള ബാങ്ക് ഡയരക്ടർ പി. ഗഗാറിൻ ഉത്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡണ്ട് കെ സുഗതൻ അധ്യക്ഷത വഹിച്ചു. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി. കെ. ശശീന്ദ്രൻ ഉപഹാര സമർപ്പണം നടത്തി.
ബാങ്ക് വൈസ് പ്രസിഡന്റ് പി. കെ. മൂർത്തി, ഡയരക്ടർമാരായ വി. പി. വർക്കി, സി. മമ്മി, അശോക് കുമാർ, കുഞ്ഞഹമ്മദ് കുട്ടി, പി. എ.ജാഫർ, ലക്ഷ്മി രാധാകൃഷ്ണൻ, എസ്.രവി,വി. ജെ. ജോസ്, വിശാലാക്ഷി പ്രഭാകരൻ, കെ. ഷീബ, എം. ജി. മോഹൻദാസ്, കെ. യൂസുഫ്, വിദ്യാ പ്രകാശ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ. സച്ചിദാനന്ദൻ സ്വാഗതവും മാനേജർ എ. നൗഷാദ് നന്ദിയും പറഞ്ഞു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





