ക്വാൽകോമുമായി ചേർന്ന് രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ശ്രമം വിജയത്തിലേയ്ക്ക്. പരീക്ഷണത്തിൽ 5ജിക്ക് മികച്ച വേഗം ആർജിക്കാൻ കഴിഞ്ഞതായി ജിയോ അറിയിച്ചു. രാജ്യത്ത് നടത്തിയ പരീക്ഷണത്തിൽ ഒരു ജിപിബിഎസ് വേഗം ആർജിക്കാൻ കഴിഞ്ഞതായാണ് ജിയോ അവകാശപ്പെടുന്നത്. ക്വാൽകോമിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തദ്ദേശീയമായി ജിയോ വികസിപ്പിച്ച 5ജി റാൻ(റേഡിയോ ആക്സ്സ് നെറ്റ് വർക്ക്) ഉത്പന്നം ഉപയോഗിച്ചായിരുന്നു പരീക്ഷണം. ക്വാൽകോമിന്റെ 5ജി ഉച്ചകോടിയിൽ റിലയൻസ് ജിയോ ഇൻഫോകോം വൈസ് പ്രസിഡന്റ് മാത്യു ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനത്തിലാണ് 5ജി പരീക്ഷണം നടത്തിയത്. രാജ്യത്ത് സ്മാർട്ഫോൺ വിപ്ലവും പുതിയതലത്തിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകൾ നേരത്തതെന്ന ജിയോ നൽകിയിരുന്നു. 5ജി ഫോണുകൾ 2,500 രൂപ നിലവാരത്തിൽ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 27,000 രൂപയ്ക്കുമുകളിലാണ് 5ജി ഫോണുകളുടെ വില. 35കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെക്കൂടി പുതിയ നെറ്റ് വർക്കിലേക്ക് കൊണ്ടുവരികായണ് ജിയോയുടെ ലക്ഷ്യം. ഇന്ത്യയെ 2ജി വിമുക്ത രാജ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ 43-ാം വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്