ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയാലും വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR).കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ ഇതിനെതിരായ ആന്‍റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍ വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് ICMR ഡയറക്ടര്‍ ജനറല്‍ ബലറാം ഭാര്‍ഗവ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചത്.അതുകൊണ്ട് തന്നെ മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി സുരക്ഷാ മാനദണ്ഡങ്ങള്‍ രോഗമുക്തി നേടിയ ശേഷവും കര്‍ശനമായി തന്നെ തുടരുക.

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ
കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.







