കൽപ്പറ്റ:വയനാട്ടിലെ സിപിഐ എം നേതാവ് കൽപ്പറ്റ സിവിൽ കൃഷ്ണ നിവാസിൽ ടി സുരേഷ് ചന്ദ്രൻ (75) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ബുധനാഴ്ച രാവിലെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷ് ചന്ദ്രൻ വ്യാഴം രാത്രി 10.45 ഓടെയാണ് മരിച്ചത്. കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ എം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. ദീർഘകാലം സിപിഐ വയനാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. നാടക നടനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. സിപിഐ എം കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗം, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, റെയിഡ്കോ ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. സംസ്കാരം വെള്ളി രാത്രി എട്ടിന് കൽപ്പറ്റ ഗൂഡലായിക്കുന്ന് പൊതുശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: സൂരജ് കൃഷ്ണൻ (സിനിമാതാരം), അഡ്വ. സുനിത (എറണാകുളം). മരുമക്കൾ: ഡോ. നിഷ സൂരജ്, ബൽറാം മേനോൻ (ബിസിനസ്, എറണാകുളം). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, ധന്യകുമാരി. അച്ഛൻ: തളിപ്പറമ്പ് ശക്തിപ്പറമ്പിൽ പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ നാരായണി അമ്മ.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.