കോവിഡ് കാരണം വെട്ടിക്കുറച്ച ക്യാഷ് കൗണ്ടർ പ്രവർത്തന സമയം പുനസ്ഥാപിച്ചു. രണ്ട് ഷിഫ്റ്റ് ഉണ്ടായിരുന്ന മാനന്തവാടി, വെള്ളമുണ്ട, പനമരം, പടിഞ്ഞാറത്തറ, പുൽപള്ളി സെക്ഷനുകളിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 മണി വരെയും തവിഞ്ഞാൽ, കാട്ടിക്കുളം,കോറോം,പാടിച്ചിറ സെക്ഷനുകളിൽ രാവിലെ 9 മുതൽ 3 മണി വരെയും ക്യാഷ് കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നതാണ്.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10