ലിംഗ ലൈംഗിക ന്യൂനപക്ഷ സ്വാഭിമാന മാസാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, വയനാട് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാഭിമാന ജാഥ നടത്തി. ലിംഗ സമത്വം എന്ന വിഷയത്തില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച ജാഥ എ.ഡി.എം എന്‍.ഐ ഷാജു ഫ്‌ളാഗ് ഓഫ് ചെയ്തു. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ നീതി ലഭിക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വിവേചന രഹിതമായ സമൂഹത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും എ.ഡി.എം പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍ അധ്യക്ഷതവഹിച്ചു. ലിംഗ ലൈംഗിക ന്യൂനപക്ഷക്കാരുടെ അവകാശ സംരക്ഷണം, തുല്യ നീതി എന്നീ ആശയങ്ങളുടെ ആവിഷ്‌കാരമായാണ് സ്വാഭിമാന ജാഥ നടത്തിയത്. മതം, നിറം, ജാതി, ജെന്‍ഡര്‍ എന്നിവകൊണ്ട് ഒരു മനുഷ്യനെയും മാറ്റി നിര്‍ത്താന്‍പാടില്ല എന്ന ആശയത്തില്‍ നടത്തിയ സ്വാഭിമാന ജാഥയില്‍ ലൈംഗിക ന്യൂനപക്ഷക്കാരോടൊപ്പം നിരവധി ആളുകളും അണിനിരന്നു. ജാഥ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് ഹെഡ് അക്കൗണ്ടന്റ് ഷീബ പനോളി, ആര്‍.ജി.എസ്.എ കമ്യൂണിറ്റി ഡവലപ്‌മെന്റ് എക്‌സ്‌പേര്‍ട്ട് കെ.ആര്‍ ശരത്, വയനാട് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് മെമ്പര്‍ മായാ രവി തുടങ്ങിയവര്‍ സംസാരിച്ചു.

ഓണം ആഘോഷിക്കാൻ ഇറങ്ങുന്ന 40 കഴിഞ്ഞ യുവാക്കൾ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു.
ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 46 കാരനായ വി.ജുനൈസ് നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയായിരുന്നു മരണം.അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവമാണ് നാം കേള്‍ക്കുന്നത്. ജിമ്മിലെ വ്യായാമത്തിനിടയിലും ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലും