ചുള്ളിയോട് പ്രവര്‍ത്തിക്കുന്ന നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 15 നകം https://itiadmissions.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 266700, 7510230475, 9961569256.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.