പകര്‍ച്ചവ്യാധി പ്രതിരോധം: ആഴ്ച്ചയില്‍ 3 ദിവസം ഡ്രൈഡേ ആചരിക്കും

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരണം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണം അടിയന്തരമായി നടത്തണം. ശുചീകരണം ഫലപ്രദമാണെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും തീരുമാനം.ടി. സിദ്ദിഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ യോഗത്തിലാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്താഭിമുഖ്യത്തില്‍ ജനപങ്കാളിത്വത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഐ.ടി.ഡി.പി എന്നിവര്‍ സഹകരിച്ച് ജില്ലയിലെ കോളനികളില്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൊതുകിന്റെ ഉറവിട നശീകരണത്തിനുള്ള മാര്‍ഗങ്ങളും സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ട്രൈബല്‍ പ്രൊമോട്ടര്‍, വാര്‍ഡ് മെമ്പര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് ആരോഗ്യ ശുചിത്വ പോഷണ സമിതി കൃത്യമായ ഇടവേളകളില്‍ ചേരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സമിതിയില്‍ ഓരോ പ്രദേശത്തെയും ജീവിത ശൈലി രോഗങ്ങള്‍ അവലോകനം ചെയ്യാനും യോഗം നിര്‍ദ്ദേശിച്ചു. കൊതുകിന്റെ ഉറവിട നശീകരണം കൃത്യമായി നടത്തുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തും. ശുദ്ധജലത്തിന്റെ ലഭ്യതയും ജല പരിശോധനയും നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജലവിഭവ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടുകളില്‍ ഉറവിടം നശീകരണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ബോധവത്ക്കണരണം നടത്തും. സ്‌കൂളുകള്‍, അങ്കണവാടികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അഥിതി തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. മലിനജലാവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികകള്‍ കഴിച്ചു എന്നുറപ്പ് വരുത്തണം. ക്ഷയരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ടി.ബി രഹിത പഞ്ചായത്ത് എന്നതിലേക്ക് എത്താന്‍ തദ്ദേശസ്ഥാപന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
നഗരസഭ ചെയര്‍മാന്‍മാരായ കേയംതൊടി മുജീബ്, ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ നസീമ, ഗിരിജ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ്, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദീനീഷ്, ഡി.പി.എം ഡോ. സമീഹ സെയ്തലവി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ.വി സിന്ധു, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

*ഡ്രൈഡേ ആചരിക്കണം*

*വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം.

*കൊതുകുകളുടെ ഉറവിട നശീകരണം രോഗ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ്.

*വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാനുളള സാഹചര്യം ഇല്ലാതാക്കണം.

*ചിരട്ട, പ്ലാസ്റ്റിക്ക് കവറുകള്‍, പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ടയര്‍, കമുകിന്‍പാള, റെഫ്രിജറേറ്ററിന്റെ ട്രേ കൂളറിന്റെ ഉള്‍വശം തുടങ്ങിയവയില്‍ വെളളം കെട്ടി കിടക്കാതെ നോക്കണം.

*വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളില്‍ (ഇന്‍ഡോര്‍ പ്ലാന്റ്‌സ്) ഈഡിസ് കൊതുകുകള്‍ വളരാനുളള സാധ്യത വളരെ കൂടുതലാണ്. ആഴ്ചയിലൊരിക്കല്‍ ഇത്തരം ചെടികളുടെ ചെടിച്ചട്ടികളുടെ അടിയിലെ പാത്രങ്ങളില്‍ കെട്ടി കിടക്കുന്ന വെളളം ഒഴിവാക്കണം.

*വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തരുത്.

*കൊതുകുകള്‍ കടിക്കാതിരിക്കാനുളള വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കണം.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *