വാഹന പരിശോധനക്കിടയിൽ 38.7 ഗ്രാം മാരക മയക്കു മരുന്നായ MDMA കൈവശം വച്ച കുറ്റത്തിന് പാലക്കാട് പട്ടാമ്പി ചിറത്തൊടി വീട്ടിൽ മുഹമ്മദ് ബിലാൽ സി(26) എന്നയാളെ പിടികൂടി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി.പിയും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ NDPS കേസ് എടുത്തു.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കുമാർ എം.എ. സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി. ഒ , അനിൽ.എ, വനിത സിവിൽ എക്സൈസ് ഓഫീസർ മാരായ സൽമ കെ ജോസ്, ജലജ എന്നിവർ പങ്കെടുത്തു. പ്രതിയെയും കേസ് റികാർഡുകളും തുടർ നടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്