വെണ്ണിയോട് പുഴയില്‍ നിന്നും ദക്ഷയുടെ മൃതദേഹം കണ്ടെത്തി.
പാത്തിക്കൽ കടവ് പാലത്തിൽ നിന്നും നാല് ദിവസം മുമ്പാണ് ദക്ഷയുമായി അമ്മ പുഴയിൽ ചാടിയത് നാട്ടുകാർ രക്ഷിച്ചെങ്കിലും രണ്ടാംനാൾ അമ്മ മരണപ്പെട്ടു. ഇന്നു രാവിലെ തിരച്ചിലിന് എത്തിയവരാണ് കണ്ടത് പടവെട്ടി ഭാഗത്ത് നിന്നാണ് ബോഡി കണ്ടു കിട്ടിയത്.
കഴിഞ്ഞ മൂന്നു ദിവസമായി പുഴയിൽ ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. അഗ്നിരക്ഷാസേന സിവിൽ ഡിഫൻസ് പോലീസ് ദേശീയ ദുരന്ത നിവാരണ സേന തുർക്കി ജീവൻ രക്ഷാ സമിതി ബെറ്റ് പിണങ്ങോട്, അബ്ദമിത്ര സി എച്ച് റെസ്ക്യൂ പനമരം നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







