ഈ അഞ്ചു മെഡിക്കൽ പരിശോധനകൾ പുരുഷന്മാർ നിർബന്ധമായും എല്ലാവർഷവും ചെയ്യണം; ആരോഗ്യം നിലനിർത്താനും അകാലമരണം അകറ്റാനും നിങ്ങളെ അത് സഹായിക്കും

ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില പരിശോധനകളുണ്ട്. അത്തരം പരിശോധനകളെക്കുറിച്ചും അവ പുരുഷന്മാരുടെ ആരോഗ്യ സംരക്ഷണത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് എന്നുമാണ് ഇവിടെ പറയുന്നത്.

1. ഓരോ വര്‍ഷവും നടത്തേണ്ട ഫിസിക്കല്‍ പരിശോധന

ഓരോ പുരുഷന്മാരും മുന്‍ഗണന നല്‍കേണ്ട ഒരു അടിസ്ഥാന ആരോഗ്യ പരിശോധനയാണ് ഓരോ വര്‍ഷവും നടത്തേണ്ട ഫിസിക്കല്‍ പരിശോധന. നിങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലാണ് ഇതിലൂടെ നടക്കുന്നത്. നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററി അവലോകനം ചെയ്യുകയും ഏതെങ്കിലും രോഗ ലക്ഷണങ്ങളുണ്ടോ എന്ന കണ്ടെത്തുകയും ഹൃദയാരോഗ്യം, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോളിന്റെ അളവ്, മൊത്തത്തിലുള്ള ശാരീരികക്ഷമത എന്നിവയെല്ലാം പരിശോധിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.

2. പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിങ്ങ്:

പുരുഷന്മാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാന്‍സറുകളില്‍ ഒന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. 50 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ള പുരുഷന്മാരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗില്‍ സാധാരണയായി രക്തപരിശോധനയും മലാശയ പരിശോധനയും ആണ് ഉള്‍പ്പെടുന്നത്. ഈ പരിശോധനകള്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്നു. ഇത് ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. പതിവ് സ്‌ക്രീനിംഗിലൂടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ കാന്‍സറിനെ പ്രതിരോധിക്കാനുമാകും.

3. വന്‍കുടലിന്റെ പരിശോധന:

പുരുഷന്മാര്‍ നേരിടുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്‌നമാണ് വന്‍കുടലില്‍ ഉണ്ടാകുന്ന കാന്‍സര്‍. 50 വയസും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാരും കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും വന്‍കുടലിലെ കാന്‍സര്‍ വന്നിട്ടുള്ള ചരിത്രം ഉള്ളവരും ഈ സ്‌ക്രീനിംഗ് നടത്തുന്നത് നല്ലതാണ്. സാധാരണ ഈ സ്‌ക്രീനിംഗില്‍ കൊളോനോസ്‌കോപ്പി (colonoscopy) ഉണ്ട്. ഇത് വന്‍കുടലിലെ ഏതെങ്കിലും അസാധാരണതകളോ അര്‍ബുദത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്താന്‍ സഹായിക്കുന്നു.

4. രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുക:

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും രക്തസമ്മര്‍ദ്ദം പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത, കാരണം പലപ്പോഴും ഇതിന് കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. രക്തസമ്മര്‍ദ്ദം പതിവായി പരിശോധിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ഹൈപ്പര്‍ടെന്‍ഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗങ്ങള്‍ തിരിച്ചറിയാനും സാധിക്കും.

5. കൊളസ്ട്രോള്‍, ബ്ലഡ് ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റിങ്ങ് :

ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണെങ്കില്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയെല്ലാം വരാനുള്ള സാധ്യത കൂടിതലാണ്. പതിവായി കൊളസ്‌ട്രോളും, രക്തത്തിലെ ലിപിഡ് പ്രൊഫൈലും പരിശോധനയ്ക്ക് വിധേയമാക്കണം. ശരീരത്തിലെ കൊളസ്‌ട്രോള്‍, ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍, ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എച്ച്‌ഡിഎല്‍) കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെയെല്ലാം അളവ് മനസിലാക്കാന്‍ ഈ പരിശോധനകള്‍ സഹായിക്കുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.