മാനന്തവാടി: മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ചര്‍ച്ചാ വേദിയുടെ നേതൃത്വത്തില്‍ പുസ്തക ചര്‍ച്ച നടത്തി. തമിഴ് സാഹിത്യകാരനായ ജയമോഹന്റെ മാടന്‍ മോക്ഷം എന്ന നോവലായിരുന്നു ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്. വരേണ്യവര്‍ഗ്ഗ ആരാധനാലയങ്ങളിലേക്ക് പറിച്ച് നട്ട് ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട മാടത്തെവത്തിന്റെ കഥയായിരുന്നു പ്രസ്തുത നോവല്‍. ഗ്രന്ഥാലയം പ്രവര്‍ത്തക നീതു വിന്‍സെന്റ് പുസ്തകം അവതരിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് കുമാര്‍ എസ്.ജെ അദ്ധ്യക്ഷനായിരുന്നു.പ്രസ്തുത പരിപാടിയ്ക്ക് ചര്‍ച്ച വേദി കണ്‍വീനര്‍ കെ.ആര്‍ പ്രദീഷ് ആമുഖം പറഞ്ഞു. എം.ഗംഗാധരന്‍, സെബാസ്റ്റ്യന്‍ മാനന്തവാടി, രാമനാരായണന്‍ , അഭിനന്ദ് എസ് ദേവ് , ജിലിന്‍ ജോയി, ജിപ്‌സ ജഗദീഷ് , അജയന്‍ പി എ വിനയരാജന്‍ കെ , ഡോക്ടര്‍ പി കെ കാര്‍ത്തികേയന്‍, തോമസ് സേവ്യര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്