സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല സബ് ജൂനിയർ ബോയ്സ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തി. ജില്ലയിൽ മൂന്നു കേന്ദ്രങ്ങളിലായാണ് സംഘടിപ്പിച്ചത്. മാനന്തവാടി താലൂക്കിലുള്ളവർക്ക് മാനന്തവാടി ജി.വി. എച്ച്. എസ്. എസ് ഗ്രൗണ്ടിലും, സുൽത്താൻബത്തേരി താലൂക്കിലുള്ളവർക്കായി അമ്പലവയൽ സ്ക്കൂൾ ഗ്രൗണ്ടിലും, വൈത്തിരി താലൂക്കിലുള്ളവർക്കായി മേപ്പാടി ജി എച്ച് എസ് എസ് ഗ്രൗണ്ടിലുമാണ് സെലക്ഷൻ നടത്തിയത്. 2010 ജനുവരി ഒന്നിനും 2011 ഡിസംബർ 31 നും ഇടയിൽ ജനിച്ചവർക്കായുള്ള വിഭാഗത്തിലായിരുന്നു സെലക്ഷൻ. ഓരോ കേന്ദ്രങ്ങളിലും 900 ത്തോളം കുട്ടികളാണ് പങ്കെടുത്തത്.
മൂന്ന് താലൂക്ക്തല ട്രയൽസിൽ സെലക്ഷൻ ലഭിച്ച കുട്ടികളിൽ നിന്നും ഫൈനൽ സെലക്ഷനിലൂടെ ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കും. ആഗസ്റ്റ് 5 ന് 9 മണിക്ക് ജില്ലാ സ്റ്റേഡിയത്തിൽ ഫൈനൽ സെലക്ഷൻ നടക്കുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് , സെക്രട്ടറി ബിനു തോമസ് എന്നിവർ അറിയിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: