മാനന്തവാടി ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഓണാഘോഷം നടത്തി. എ.വി.എ ക്രിയേഷൻസിൻ്റെ സഹകരണത്തോടെ മാനന്തവാടി ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വിപിൻ വേണുഗോപാൽ, ലേഖ രാജീവൻ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ബി.പി.സി കെ.കെ സുരേഷ്, എ.ഇ സതീഷ് ബാബു, ആതിര വയനാട്, എസ്. വിനോദ് തുടങ്ങിയവർ സംസാരിച്ചു. വയനാട്ടിലെ ഗായിക രേണുക നയിച്ച ഗാനമേളയും അരങ്ങേറി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ