“പ്രായമായ സ്ത്രീകളില്‍ നിന്ന് മോശം അനുഭവങ്ങൾ; ചേർന്ന് നിന്ന് പിൻഭാഗം ഞെരിച്ചമർത്തി”: ഞെട്ടിക്കുന്ന അനുഭവകഥകൾ തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ – വീഡിയോ കാണാം.

മലയാളികള്‍ക്ക് മാത്രമല്ല മറ്റ് ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ആരാധകരില്‍ നിന്ന് നേരിട്ടുള്ള മോശം അനുഭവത്തേക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ആരാധകര്‍ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ദുല്‍ഖര്‍ തുറന്നുപറഞ്ഞത്.

പ്രായമായ സ്ത്രീകളില്‍ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായിട്ടുള്ളത്. ഫോട്ടോ എടുക്കാനായി അടുത്ത് വന്ന് അപ്രതീക്ഷിതമായി കവിളില്‍ ചുംബിക്കും എന്നാണ് താരം പറയുന്നത്. നമ്മള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന അപ്രതീക്ഷിത നീക്കം ഞെട്ടിക്കാറുണ്ടെന്നും താരം പറഞ്ഞു. യൂട്യൂബര്‍ രണ്‍വീര്‍ അലബാബാദിയയുമായി സംസാരിക്കുകയായിരുന്നു താരം.

പ്രായമായ സ്ത്രീയായിരുന്നു, എന്റെ പിന്‍ഭാഗത്ത് അവര്‍ അമര്‍ത്തി പിടിച്ചു. അവര്‍ എന്തിനാണ് അത് ചെയ്തത് എന്നറിയില്ല. അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. സാധാരണ ഒരു പിടുത്തമായിരുന്നില്ല അത്. അവര്‍ വിരലുകള്‍ അമര്‍ത്തി ഞെക്കിഞെരിച്ചു. എനിക്ക് വളരെ അധികം വേദനിച്ചു. അവര്‍ക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്താണ് അതിനര്‍ത്ഥമെന്നുപോലും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ സ്‌റ്റേജില്‍ ഒരുപാട് പേര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കു എന്ന് ഞാന്‍ അവരോട് പറഞ്ഞു.- ദുല്‍ഖര്‍ വ്യക്തമാക്കി.

https://youtu.be/uKPbhTF729s?si=nARYD4Y1DHCA5EnE

നിരവധി പേര്‍ക്ക് അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടത് എന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ പിന്നിലായിരിക്കും. ഫോട്ടോയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അമ്ബരക്കും. എങ്ങനെയാണ് അതില്‍ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ലായിരിക്കും. താരം കൂട്ടിച്ചേര്‍ത്തു. ചില സമയത്ത് താന്‍ സുഹൃത്തുക്കളോട് ഇത് ചെയ്യാറുണ്ടെന്നും അപ്പോള്‍ അവര്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കും. ഞാന്‍ കടന്നു പോകുന്നത് ഇതിലൂടെയാണ്, നിങ്ങളൊന്നു സങ്കല്‍പ്പിച്ചുനോക്കൂ. ആളുകള്‍ എന്തിനാണ് ഇത് ചെയ്യുന്നത്. അതിന് ഉത്തരമില്ല. ഞാന്‍ കടന്നുപോയ വേദന മാത്രമായിരിക്കും എനിക്കോര്‍മ്മയുള്ളത്. – ദുല്‍ഖര്‍ പറഞ്ഞു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.