പള്ളിക്കൽ-വെള്ളമുണ്ട-വാരാമ്പറ്റ യാത്രക്കാർക്ക് ആശ്വാസവുമായി പുതിയ ബസ് റൂട്ട്

വെള്ളമുണ്ട:മാനന്തവാടി-വെള്ളമുണ്ട -വാരാമ്പറ്റ-പടിഞ്ഞാറത്തറ റൂട്ടിൽ പുതിയ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ ചെയ്തു.
കോക്കടവ് ദീപ്തി ലൈബ്രറിക്ക് സമീപം നടന്ന ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചയാത്ത് മെമ്പർ സ്മിത ജോയ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ മെമ്പർ ബാലൻ വി,സിതറാം മിൽ ഡയറക്ടർ കെ. പി ശശികുമാർ,ചാക്കോ നെല്ലിക്കാട്ടിൽ, ശ്രീദേവി എം, മനോജ്‌,എൻ. കെ രാജീവ്‌, ബാലകൃഷ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ, ആലിസ്, ത്രേസ്യ, ബീന, രമേശൻ തുടങ്ങിയവർ സംസാരിച്ചു.

രാവിലെ 7.15 മാനന്തവാടി, 8.25 പടിഞ്ഞാറത്തറ,9.55 മാനന്തവാടി,11.32 പടിഞ്ഞാറത്തറ,ഉച്ചക്ക് 1 മണിക്ക് മാനന്തവാടി , 2.25ന് പടിഞ്ഞാറത്തറ,വൈകീട്ട് 5.05ന് മാനന്തവാടി, 6.30ന് പടിഞ്ഞാറത്തറ ഇങ്ങനെ മൊത്തം 8 ട്രിപ്പുകൾ ആണ് ഒരു ദിവസം ഉള്ളത്.

മാനന്തവാടി- പാണ്ടിക്കടവ് -രണ്ടേ നാൽ -പള്ളിക്കൽ- പാതിരിച്ചാൽ- വെള്ളമുണ്ട എച്ച്‌.എസ്- മൊതക്കര-വാരാമ്പറ്റ- പന്തിപ്പൊയിൽ- തെങ്ങുംമുണ്ട വഴിയാണ് കെ. എം. എസ് എന്ന പേരിലുള്ള ബസ് സർവീസ് ഉണ്ടാവുക.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.