കുടുംബശ്രീയില്‍ എം.ഇ.സി (മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 25 നും 45 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടുവില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും മാര്‍ക്കറ്റിംഗില്‍ താല്‍പ്പര്യമുള്ളവരുമായ കുടുംബശ്രീ അംഗം കുടുംബാംഗം/ഒക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം, കുടുംബാംഗം, ഒക്‌സിലറി അംഗമാണെന്ന് തെളിയിക്കുന്ന സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 17 നകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 299370, 206589.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ