വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള ധനസഹായ പദ്ധതി ‘പടവുകള്‍’ 2023-24 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകളായ സ്ത്രീകളുടെ മക്കള്‍ക്ക് സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ ട്യൂഷന് ഫീസ്,ഹോസ്റ്റല്‍ ഫീസ്, മെസ്സ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം നല്‍കുക. www.schemes.wcd.kerala.gov.in ല്‍ ഡിസംബര്‍ 31 നകം അപേക്ഷിക്കാം. ഐ.സി.ഡി.എസ് ഓഫീസ്, അങ്കണവാടി എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.