വിമുക്തി ലഹരി മോചന കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എംഫില്‍, ആര്‍ സി ഐ രജിസ്‌ട്രേഷനോടുകൂടിയ പി.ജി.ഡി.സി.പി ക്ലിനിക്കല്‍ സൈക്കോളജി. കൂടിക്കാഴ്ച ഒക്ടോബര്‍ 17 ന് രാവിലെ 11 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







