സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കളക്ടറേറ്റ് പഴശ്ശി ഹാളില്‍ സിറ്റിങ് നടത്തി. കമ്മീഷന് അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 43 പരാതികള്‍ പരിഗണിച്ചു. 20 പരാതികള്‍ പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച ഒരു പരാതി കമ്മീഷന് സ്വീകരിച്ചു. പരാതിക്കാര്‍ ഹാജരാവാത്ത കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. വിവിധ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.അ ടുത്ത സിറ്റിങ് ഡിസംബറില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്