മൂപ്പൈനാട് ഗ്രാമപഞ്ചായത്തില് തെരുവ് നായകള്ക്ക് പേവിഷ വാക്സിനേഷന് തുടങ്ങി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് എ.കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സര്ജന് ഡോ.എം.കെ.ശര്മദ, ലൈവ് സ്റ്റോക് ഇന്സ്പെക്ടര്മാരായ ബെനഡിക്റ്റ് ഡികോസ്റ്റ, പ്രസാദ്, റിജോ, നെടുംകരണ റെഡ്ക്രോസ് പ്രവര്ത്തകരായ ഷിഹാബ്, ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് വാക്സിനേഷന് നടത്തുന്നത്. വളര്ത്തു നായകളുടെയും വളര്ത്തു പൂച്ചകളുടെയും വാക്സിനേഷന് ഒന്നാം ഘട്ടം പൂര്ത്തിയാക്കിയതിനു ശേഷമാണ് തെരുവ് നായകളുടെ വാക്സിനേഷന് തുടങ്ങിയത്. വാക്സിനെടുത്ത തെരുവ് നായകള്ക്ക് പച്ച നിറത്തില് തിരിച്ചറിയല് അടയാളം പതിക്കും. റാബീസ് വാക്സിനേഷന് ദൗത്യത്തില് എല്ലാവരും സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര് അറിയിച്ചു. പഞ്ചായത്ത് മെമ്പര്മാരായ ഡയാന മച്ചാഡോ, യശോദ, അജിത, ദീപ തുടങ്ങിയവര് പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







