സമഗ്ര ശിക്ഷ കേരള മാനന്തവാടി ബി.ആര്.സി യും താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ദിനം ആചരിച്ചു. ദിനചാരണത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നിയമ ബോധവത്രണ ക്ലാസ്സ് സംഘടിപ്പിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്വ.സജിമോന്‍ മാത്യു ക്ലാസ്സിന് നേതൃത്വം നല്കി. ട്രെയിനര്‍മാരായ കെ അനൂപ് കുമാര്‍, റിന്‍സി ഡീസൂസ, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്