സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തില്‍ ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ മനോജ് വിവിധ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടത്തി. ഇംഹാന്‍സ് ഡയറക്ടര്‍മാരായ ഡോ. പ്രവീണ്‍ കുമാര്‍, ഡോ. വിവ്യന്‍ മാത്യു എന്നിവര്‍ മാനസികാരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടും കാവുമന്ദം കേരള ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ആശ ഉണ്ണി ബാങ്കിംഗ് ലിറ്ററസി എന്ന വിഷയത്തിലും ക്ലാസ്സ് എടുത്തു. ബാങ്ക് മാനേജര്‍ ഷാജുവിന്റെ നേതൃത്വത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങില്‍ 19 കുട്ടികള്‍ക്ക് പുതിയ ബാങ്ക് അക്കൗണ്ട് ലഭിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ