ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രശ്നോത്തിരി മഹാത്മഗാന്ധിയുടെ ജീവിത ഏടുകളില്‍ക്കൂടിയുളള സഞ്ചാരമായി മാറി. സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെയും ഗാന്ധിയന്‍ ജീവിത ദര്‍ശനങ്ങളിലൂടെയും സംഭവവികാസങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു വിവിധ റൗണ്ട് ക്വിസ് മത്സരം നടന്നത്. സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി ലോ സെക്രട്ടറിയും ജില്ല ലോ ഓഫീസറുമായ സി.കെ.ഫൈസലായിരുന്നു ക്വിസ് മാസ്റ്റര്‍.
മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. രണ്ടു റൗണ്ടുകളിലായാണ് മത്സരം നടന്നത്. തരിയോട് ജി.എച്ച്.എസ്.എസ്സിലെ എസ്.ജി സ്നിഗ്ദ, ഇസമേരി പ്രിന്‍സ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പെരിക്കല്ലൂര്‍ ജി.എച്ച്.എസ്സിലെ എസ്. അസിം ഇഷാന്, അന്‍സാഫ് എഫ് അമന് എന്നിവര്‍ രണ്ടാം സ്ഥാനവും, കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ മിന്‍ഹ ഫാത്തിമ, നിയ ബെന്നി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്ബാബു ഇന്‍ഫര്‍മേഷന്‍ ഓ ഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്കി. ഗാന്ധി സമകാലിക പുനര്‍വായന എന്ന വിഷയത്തില്‍ ജില്ലയിലെ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരവും നടത്തി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







