കല്‍പറ്റ നഗരസഭ കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം നാളെ (വെള്ളി) വൈകീട്ട് 3ന് മുനിസിപ്പല്‍ ഹാളില്‍ ചേരും. നഗരസഭയിലെ കലാ,സാസ്‌ക്കാരിക,കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുവജന ക്ലബുകള്‍, കലാകായിക അധ്യാപകര്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,