പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണം

ഏതാണ്ട് മൂന്ന് ദശാബ്ദകാലമായി ഫയലിൽ ഉറങ്ങുന്ന പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് യാഥാർത്ഥ്യമാക്കേണ്ടത് ഇന്നത്തെ വയനാടിന്റെ നിലനിൽപ്പിന് തന്നെ ഏറ്റവും അനിവാര്യമാണെന്ന് ധാരണ എല്ലാ മേഖലകളിൽ നിന്നും ഉയർന്നുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി സർവ്വകക്ഷിയോഗം വിളിച്ചു കൂട്ടുവാൻ തയ്യാറാകണമെന്ന് പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് വികസനസമിതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വയനാട്ടിൽ ഉയർന്നുവന്ന അഞ്ച് ബദൽ പാതകളിൽ മികച്ച ശാസ്ത്രീയ പഠനങ്ങളും പരിസ്ഥിതിയും സർവ്വേയുടെയും അടിസ്ഥാനത്തിൽ പ്രഥമ പരിഗണന ലഭിച്ച പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡിന്റെ വിശദമായ ഡിപിആറും എസ്റ്റിമേറ്റും തയ്യാറാക്കി പദ്ധതികൾക്ക് ആവശ്യമായ മുഴുവൻ തുകയും അനുവദിച്ച് വനം വകുപ്പിന്റെ വിശദമായ യോഗം തന്റെ ചേമ്പറിൽ വിളിച്ചു കൂട്ടി തീരുമാനമെടുത്തത്തിന്റെ ശേഷമാണ് ഈ പദ്ധതിയുടെ ഉദ്ഘാടനവും നിർമ്മാണവും ആരംഭിച്ചത്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് വനത്തിലൂടെ 8 കിലോമീറ്റർ ദൂരം റോഡ് നിർമ്മിക്കുവാൻ പിന്നീട് അനുമതി നിഷേധിച്ചതാണ് യഥാർത്ഥ കാരണമെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് അവർ പറഞ്ഞു.

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്‌പീച്ച് ഒക്യുപേഷൻ ആൻഡ് ബിഹേവിയർ തെറാപ്പി പ്രോജക്ടിന്റെ ഭാഗമായി സ്‌പീച്ച് തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർസിഐ രജിസ്ട്രേഷനോട് കൂടിയ ബിഎസ്എൽപിയാണ് യോഗ്യത. പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. രേഖകളുടെ

ക്ഷേമനിധി കുടിശ്ശിക ഗഡുക്കളായി അടയ്ക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കുടിശ്ശിക വരുത്തിയിട്ടുള്ള അംശാദായ തുക പലിശ ഒഴിവാക്കി ആറ് മാസം വരെ മൂന്ന്

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിപിടി/ എംപിടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം

സൗജന്യ തൊഴിൽ പരിശീലനം

കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 20 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നല്‍കുന്നു. ഓണത്തിനോടനുബന്ധിച്ച് 15 തരം അച്ചാറുകൾ, വിവിധ തരം പപ്പടങ്ങൾ, 10 വ്യത്യസ്ത തരം മസാല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *