കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്റ് സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് കാനറാ ബാങ്കുമായി സഹകരിച്ചാണ് പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഡിജിറ്റല്‍ പെയ്മെന്റ് സിസ്റ്റം നടപ്പിലാക്കിയത്. പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ ഗൂഗിള്‍ പേ , ബാര്‍കോഡ് സ്‌കാനിങ് തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ നികുതിയും, മറ്റു ഫീസുകളും എളുപ്പത്തില്‍ അടക്കാം. പേപ്പര്‍ ലെസ് പഞ്ചായത്ത് എന്ന ആശയത്തിന്റെ ഭാഗമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് പരിപൂര്‍ണ്ണമായി മാറുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സംവിധാനം ഒരുക്കിയത്.
പഞ്ചായത്ത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം നബാര്‍ഡ് എ.ജി.എം വി. ജിഷ നിര്‍വ്വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ നസീമ, സ്ഥിരം സമിതി അധ്യക്ഷ ഇ കെ വസന്ത, മെമ്പര്‍മാരായ സംഗീത് സോമന്‍, മുരളിദാസന്‍, പുഷ്പ സുന്ദരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് സെക്രട്ടറി കെ.എ ഇസ്‌മെയില്‍, എഫ്.എല്‍.സി ശശിധരന്‍ നായര്‍, എല്‍.ഡി.എം ബിപിന്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

‘മെസ്സി വരും ട്ടാ’; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്
തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. നവംബർ 10നും 18നും