ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക് കരുത്ത് പകര്‍ന്ന് മാനന്തവാടിയില്‍ പുതിയ നഴ്സിംഗ് കോളേജ് തുടങ്ങി. ബി.എസ്. സി. നഴ്സിംഗിനായി 60 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കിയത്. 2023 – 24 സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കോളേജാണിത്. പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് അനുവദിച്ച നേഴ്‌സിങ്ങ് കോളേജ് ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയത്. ആദ്യ ഘട്ട അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോളേജ് ഏറെ അനുഗ്രഹമായി മാറുകയാണ്. മാനന്തവാടി നഗരസഭാ ചെയര്‍ പേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, , കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ടി. ബിജു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: പി. അനില്‍ കുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ: രാജേഷ് , മെഡിക്കല്‍ കോളേജ് ആര്‍. എം. ഒ ഡോ: അര്‍ജജുന്‍ ജോസ്, വയനാട് നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പി.ഉഷാകുമാരി, അസി.പ്രൊഫസര്‍ പി. നബീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈബ്രേറിയന്‍ നിയമനം
നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,