ബത്തേരി: സുൽത്താൻ ബേത്തി കല്ലൂർ പട്ടികവർഗ്ഗ സഘകരണ സംഘം തിരഞ്ഞെടുപ്പ് സി.പി.എം പാനലിനെ അട്ടിമറിച്ച് കോൺഗ്രസ് പാനലിൽ വിജയം. ഇടതുപക്ഷ പാനലിനെ 390 വോട്ടുകൾക്ക് അട്ടിമറിച്ചാണ് കോൺഗ്രസ് പാനൽ വിജയം കൈവരിച്ചത്. ഗോപിനാഥൻ ആലത്തൂർ, രാമകൃഷ്ണൻ ഊരംകുന്ന്, മാധവൻ പൊൻ കുഴി, കെ.പി.മാധൻ പിലാക്കാവ്, രാഘവൻ കോളൂർ, രതീഷ് ജാമ്പള്ളി, അനിത മാധമഗലം, ജാനു കാരശ്ശേരി, ദീപ കോട്ടൂർ എന്നിവരാണ് കോൺഗ്രസ് പാനലിൽ വിജിച്ച പട്ടികവർഗ്ഗ സംഘകരണ സംഘം ഡയറക്ടർമാർ.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.