സൗഹൃദ ക്ലബ്ബിന്റെ സ്‌കൂള്‍ കോർഡിനേറ്റര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു
മൂന്ന് ദിവസത്തെ പരിശീലനം. ഒ.ആര്‍.കേളു എം.എല്‍.എ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കോർഡിനേറ്റര്‍ സി.ഇ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ കെ.ബി.സിമില്‍, ജോയിന്റ് കോർഡിനേറ്റര്‍ മനോജ് ജോണ്‍, ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍.സുശീല എന്നിവര്‍ പങ്കെടുത്തു. സമാപന സെഷനില്‍ കുട്ടികള്‍ തയ്യാറാക്കിയ ഉറവിടം എന്ന കയ്യെഴുത്ത് മാസികയും മൈത്രേയം എന്ന പത്രവും പ്രകാശനം ചെയ്തു. സമാപന സെഷന്‍ ജില്ലാ കോർഡിനേറ്റര്‍ എം.കെ.ഷിവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍മാരായ എന്‍.പി.മാര്‍ട്ടിന്‍, സാലിം അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് ശാലിനി മാത്യു, ജെറ്റി ജോസ്, സോണി ജേക്കബ്, കെ.ഷാജി, ഡോ.സുമ ശ്യാം, വി.നീന എന്നിവര്‍ നേതൃത്വം നല്‍കി.

ഗ്രീന്‍ ടീ കുടിക്കുന്നവരാണോ? ശ്രദ്ധിക്കണം ഗ്രീന്‍ ടീ അങ്ങനെ എല്ലാവര്‍ക്കും കുടിക്കാനാവില്ല
ആന്റിഓക്സിഡന്റുകള്‍, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാറ്റെച്ചിനുകള്‍, കഫീനില്‍ നിന്നുള്ള പ്രകൃതിദത്ത ഊര്‍ജ്ജം എന്നിവയാല്‍ സമ്പന്നമായ ഒരു സൂപ്പര്‍ ഡ്രിങ്ക് ആണ് ഗ്രീന്‍ ടീ. ശരീരഭാരം കുറയ്ക്കല്‍, ശരീരം വിഷവിമുക്തമാക്കല്‍, ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കുള്ള ആരോഗ്യകരമായ