റോഡുകള്‍ പാലങ്ങള്‍ പദ്ധതികൾ വേഗത്തില്‍ പൂര്‍ത്തിയാക്കണം – രാഹുല്‍ ഗാന്ധി എം.പി

•ദേശീയ പാത ചുരം വീതികൂട്ടല്‍ നടപടി സ്വീകരിക്കണം

•പുളിഞ്ഞാല്‍ തോട്ടോളിപ്പടി റോഡ് അനാസ്ഥ കൈവെടിയണം
•അങ്കണവാടികളുടെ നവീകരണവും പൂര്‍ത്തിയാക്കണം

•വയനാട് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം

റോഡുകള്‍ പാലങ്ങള്‍ പദ്ധതികള്‍ തുടങ്ങിയ കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണം ജില്ലയില്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി ദിശയോഗത്തില്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ജില്ലയില്‍ അനുവദിച്ച പതിനൊന്ന് റോഡുകളുടെ നിര്‍മ്മാണ പുരോഗതികള്‍ രാഹുല്‍ ഗാന്ധി എം.പി വിലയിരുത്തി. അഞ്ച് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും അഞ്ചെണ്ണം ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതായും ഒരെണ്ണം നിര്‍മ്മാണ പുരോഗതിയിലാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. രണ്ട് പാലങ്ങളുടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ മുന്നേറുകയാണ്. കേന്ദ്രഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം തുടങ്ങിയ വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് നിര്‍മ്മാണം പാതി വഴിയിലാണെന്നും ഇത് പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ രാഹുല്‍ ഗാന്ധി എം.പിയോട് ആവശ്യപ്പെട്ടു. റോഡ് നിര്‍മ്മാണത്തിലെ നിലവിലെ സാഹചര്യങ്ങള്‍ പൊതുമരാമത്ത് അധികൃതരില്‍ നിന്നും ആരാഞ്ഞു. റോഡുപണി ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അതുപൂര്‍ത്തിയായാല്‍ ഉടന്‍ തുടങ്ങുമെന്നും രണ്ടുമാസത്തിനുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.

താമരശ്ശേരി ചുരം റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി ദേശീയ പാത അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വയനാട് നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ചുരത്തില്‍ വീതികൂട്ടല്‍ അനിവാര്യമാണെന്നും എം.പി.പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജിലെ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ഭൂമി ഏറ്റെടുക്കുന്നതുമായ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും എം.പി.പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ജില്ലയിലെ ആരോഗ്യ രംഗത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ആയുഷ്മാന്‍ മന്ദിര്‍ തുടങ്ങിയ പ്രോജക്ടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ യോഗത്തെ അറിയിച്ചു. സിക്കിള്‍ സെല്‍ അനീമിയ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്തെ പ്രവര്‍ത്തന പുരോഗതികളും വിശദീകരിച്ചു. ജില്ലയില്‍ 45 ശതമാനം കേന്ദ്ര ഫണ്ട് ചെലവഴിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ 99.59 ശതമാനം കൈവരിച്ചതായും ഇത് സംസ്ഥാന ശരാശരിക്കൊപ്പമാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ജില്ലയില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണപുരോഗതി, അങ്കണവാടികളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍, വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍, സര്‍വ ശിക്ഷ കേരള പ്രവര്‍ത്തനങ്ങള്‍ എന്നിവയും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലയിലെ ഗോത്രവിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന ഉന്നതിക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ എസ്.എസ്.കെ അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ദിശ പദ്ധതി നിര്‍വ്വഹണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.സി.വേണുഗോപാല്‍ എം.പി, എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, അഡ്വ.ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്

അഭിമുഖം റദ്ദാക്കി

വൈത്തിരി ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് 2025 മെയ് 30ന് നടത്തിയ അഭിമുഖം റദ്ദാക്കിയതായി കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോക്കടവ്-കോപ്രയിൽ അമ്പലം, നടാഞ്ചേരി, നാരോക്കടവ്, മയിലാടുംകുന്ന്, എടത്തിൽ വയൽ പ്രദേശങ്ങളിൽ ഓഗസ്റ്റ് 7ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *