സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായ കോഴിക്കോട് വയനാട് ജില്ലകളില്‍ കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി ഡിസംബര്‍ 8 മുതല്‍ മൂന്ന് മാസത്തേക്ക് അദാലത്ത് നടത്തും. സാമൂഹിക സുരക്ഷാപദ്ധതിയുടെ പ്രവര്‍ത്തനം, അംഗത്വം വര്‍ദ്ധിപ്പിക്കല്‍, അംശദായ കുടിശ്ശിക നിവാരണം, അംഗങ്ങളുടെ വിവരങ്ങളുടെ ഡാറ്റാ ബേസ് അപ്‌ഡേഷന്‍ എന്നിവ വിപുലപ്പെടുത്തുന്നതിനാണ് അദാലത്ത് നടത്തുന്നത്. അദാലത്തില്‍ കുടിശ്ശിക വരുത്തിയതിന് പിഴ ഒഴിവാക്കുന്നതിനും അംശാദായ പരമാവധി അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്. ഫോണ്‍: 0495 2378480

പ്രമേഹ ബാധിതര്‍ ജാഗ്രതൈ; കൃത്രിമ മധുരവും സേഫല്ല ഗയ്‌സ്
പ്രമേഹ ബാധിതര്‍ കഴിക്കുന്ന ഡയറ്റ് സോഡ സുരക്ഷിതമല്ലെന്ന് പഠനം. ഡയറ്റ് സോഡ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം 38 ശതമാനം വരെ ഉയരുന്നതിന് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല, ആര്‍എംഐടി സര്‍വകലാശാല,