തിരുവനന്തപുരം: സംസ്ഥാനത്ത് 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്കു ജനുവരി ഒന്നിന് ശേഷം നിരോധനം ഏർപ്പെടുത്തി കേരള മോട്ടോർ വാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കാണ് ബാധകം.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശം കണത്തിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണ് നടപടി. എന്നാൽ 15 വർഷത്തിലേറെ പഴക്കമുള്ള ഓട്ടോകൾക്ക് വൈദ്യുതി, എൽപിജി, സിഎൻജി, എൽഎൻജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാൽ തുടർന്നും സർവീസ് നടത്താം.