ഇനി മുതല്‍ വാട്സ്ആപ്പ് വഴിയും പണം അയക്കാം..!

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം. പണമിടപാടുകള്‍ നടത്താന്‍ ആവശ്യമായ യുപിഐ സേവനം ഉപയോഗിക്കാന്‍ വാട്‌സ്ആപ്പിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. രാജ്യത്തെ 40 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കാണ് പുതിയ തീരുമാനം പ്രയോജനം ചെയ്യുക.

വാട്‌സ്ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.രണ്ടുവര്‍ഷമായി പേയ്‌മെന്റ് സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 160 ബാങ്കുകള്‍ വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും.

ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതമായുള്ള പണമിടപാട് നടത്താന്‍ സാധിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. പത്തു പ്രാദേശിക ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്ന വാട്‌സ്ആപ്പില്‍ പണമിടപാട് സേവനം ലഭ്യമാകുന്നത് വലിയ തോതില്‍ പ്രയോജനം ചെയ്യും. വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസിന് അനുമതി നല്‍കിയ നടപടി സന്തോഷം പകരുന്നതാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. യുപിഐ സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെ മുന്‍നിര ബാങ്കുകളുടെ അക്കൗണ്ടുടമകള്‍ക്ക് വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

കുഴഞ്ഞു വീണ് മരിച്ചു.

സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673575. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.